LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധ്യാപകര്‍ ജീന്‍സ് ധരിക്കരുത് - പാകിസ്ഥാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍

ഇസ്ലാമബാദ്: അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പാകിസ്ഥാന്‍. അധ്യാപകര്‍ ഇനിമുതല്‍ ജീന്‍സ് ധരിക്കരുതെന്നാണ് ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്കൂളുകളില്‍ അധ്യാപികമാര്‍ ഇറുകിയ വസ്ത്രവും, ജീന്‍സും ധരിക്കാന്‍ പാടില്ലെന്നും, പുരുഷ അധ്യാപകര്‍ ജീന്‍സും ടി- ഷര്‍ട്ടും ധരിക്കരുതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.  ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഓരോ സ്കൂളുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അക്കാദമിക്ക് ഡയറക്ടര്‍ പറഞ്ഞു.

അധ്യാപകരുടെ വസ്ത്രധാരണത്തിലും, വ്യക്തി ശുചിത്വത്തിലും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളുണ്ടാകരുതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക, ബോഡി പെര്‍ഫ്യും ഉപയോഗിക്കുക തുടങ്ങിയവയും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധ്യാപകർ ഓഫീസ് സമയങ്ങളിലും കാമ്പസിലെ ഔദ്യോഗിക ഒത്തുചേരലുകളിലും മീറ്റിംഗുകളിലും ഈ നിര്‍ദേശം പാലിക്കണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം, സ്കൂളുള്‍, കോളേജ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും യൂണിഫോം സംവീധാനമൊരുക്കണമെന്നും നിര്‍ദ്ദേശത്തില്‍പറയുന്നു. ഔദ്യോഗിക യോഗങ്ങളില്‍ ഫാന്‍സി വസ്ത്രങ്ങളും, പാര്‍ട്ടി വസ്ത്രങ്ങളും അനുവദനീയമല്ല. പാദരക്ഷകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. പമ്പ്‌സ്, ലോഫര്‍, മ്യൂള്‍ തുടങ്ങിയ ഫോര്‍മല്‍ ഷൂകളോ അല്ലെങ്കില്‍ സ്‌നീക്കേഴ്‌സോ ഉപയോഗിക്കാം. സ്ലിപ്പറുകള്‍ അനുവദനീയമല്ല. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More