മംഗലാപുരം: ക്രൈസ്തവ ആരാധാനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് ഹിന്ദു ജാഗരണ വേദികെ. ഉഡുപ്പി കർക്കളയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അക്രമം തുടരുമെന്ന വെല്ലിവിളി ഹിന്ദുജാഗരണ വേദികെ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രാര്‍ഥനാ ചടങ്ങിലേക്ക് ഹിന്ദുജാഗരണ വേദികെയുടെ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും, ആക്രമണം നടത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനം അവസാനിപ്പിക്കുക. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇതിനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം അഴിച്ചുവിടുമെന്നാണ് ഹിന്ദു ഹിന്ദുജാഗരണ വേദികെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജില്‍ വ്യക്തമാക്കിയിരിക്കുന്നത്. മതംമാറ്റനിരോധനം ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ജാഗരണ വേദികെ. നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിന്‍റെ വിഡിയോയും ഫോട്ടോയും ഇവർ തന്നെ പകർത്തി പ്രചരിപ്പിക്കുന്നുണ്ട്.