LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിലബസിലെ കാവിവല്‍ക്കരണം സിപിഎം- ബിജെപി അജണ്ടയുടെ ഭാഗം - കെ സുധാകരന്‍

കണ്ണൂര്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ് കാവിവല്‍ക്കരണം സിപിഎം - ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് സുധാകരന്‍ ആരോപിച്ചു. തീരുമാനം വിദ്യാഭ്യാസ മന്ത്രിയുടെയും സിന്‍ഡിക്കറ്റിന്റെയും അറിവോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം,  സര്‍വ്വകലാശാല വേണ്ടത്ര പഠനം നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. ഹിന്ദുത്വവാദികളായ നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയതാണ് പ്രശ്നം. ആര്‍എസ്എസ് അനുകൂല സിലബസായി മാറുമോ എന്ന് ഭയപ്പെടുന്നുവെന്നും മുനീര്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ആശയങ്ങള്‍ പഠിക്കാന്‍ അവസരം നലകണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരീഫ് ഖാന്‍ പറഞ്ഞു. വൈവിധ്യത്തില്‍ അടിയുറച്ച സംസ്കാരമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ എല്ലാത്തരം ആശയങ്ങളും മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ മാത്രമേ കുട്ടികളില്‍ പുതിയ ആശയങ്ങള്‍ ഉടലെടുക്കയുള്ളുവെന്നും ആരീഫ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍, പ്രതിഷേധം ഭയന്ന് പിജി സിലബസ് പിന്‍വലിക്കില്ലെന്ന് നേരത്തെ കണ്ണൂര്‍ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോള്‍വാക്കറെക്കുറിച്ചും, സവര്‍ക്കറെക്കുറിച്ചും വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകങ്ങള്‍ വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രൻ ഡോ. ഗോപിനാഥ് പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി  സവര്‍ക്കറിന്റേയും ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More