LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാൽക്കോട്ടിക് ജിഹാദ്: കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട് -സക്കറിയ

'നാര്‍ക്കോട്ടിക് ജിഹാദ്' ഉണ്ട് എന്നാ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ സക്കറിയ.'ഒരു മതത്തിലേയും പുരോഹിതന്മാരിൽ നല്ലൊരു പങ്കും ഈ വിധം വസ്തുതാപരമല്ലാത്ത ഒരു പ്രസ്ഥാവന നടത്തുകയില്ല എന്ന് പറഞ്ഞ പോള്‍ സക്കറിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീർണിച്ച ഉദാഹരണമാണിത് എന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ പിന്നിലെ അജണ്ടയെന്താണ് ? നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. സക്കറിയ ഫേസ്ബുക്കിലാണ് തന്റെ പ്രതികരണക്കുറിപ്പ്‌ പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

'ഒരു മതത്തിലേയും പുരോഹിതന്മാരിൽ നല്ലൊരു പങ്കും ഈ വിധം വസ്തുതാപരമല്ലാത്ത ഒരു പ്രസ്ഥാവന നടത്തുകയില്ല എന്ന് പറഞ്ഞ പോള്‍ സക്കറിയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീർണിച്ച ഉദാഹരണമാണിത് എന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ പിന്നിലെ അജണ്ടയെന്താണ് ? നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. ഔചിത്യം ഇല്ല എന്ന് മാത്രമല്ല ഇത് അപകടകരവും ശത്രുത സൃഷിക്കുന്നതുമാണ്. എന്ത് വില കൊടുത്തും തടയണം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീർണിച്ച ഉദാഹരണമാണിത്. ആർ എസ്സസ്സിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെ ഇത് സഹായിക്കും. ലൗജിഹാദ് RSS ന്റെ പ്രചരണ മുദ്രാവാക്യമായിരുന്നു. പല മാധ്യമങ്ങളും ബിഷപ്പുമാരും അതേറ്റുപിടിച്ചു. അതിന്റെ മറ്റൊരു മുഖമാണിത്.

ഇതിന്റെ പിന്നിലെ അജണ്ടയെന്താണ് ?

നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗത്തിന്റെ തലവരിൽ ഒരാൾ അങ്ങേയറ്റം നിരുത്തരവാദപരവും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതും യാതൊരു തെളിവും ഇല്ലാത്തതുമായ ഒരു കാര്യം പറയുന്നത് വിശ്വസിക്കാനാവുന്നില്ല. സദ്‌ബുദ്ധിയും common Sense ഉം ഉള്ള ഒരു കൃസ്ത്യാനിയും ഇത് വിശ്വസിക്കും എന്ന് തോന്നുന്നില്ല.എങ്കിലും വളരെ Minority ആണെങ്കിൽ പോലും പത്തുപേരുടെ തലച്ചോറിൽ ഈ വിഷം കയറിയാൽ അത് ആപത്കരമാണ്. ജർമ്മനിയിൽ നാസികൾ യഹൂദന്മാർ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിച്ചതിന്റെ മാറ്റൊലിയാണിത്."

Contact the author

Web Desk

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More