LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ: വന്‍ ഭീഷണിയെന്ന് അമേരിക്ക

ഉത്തര കൊറിയ വീണ്ടും ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആണവ പദ്ധതികളുമായി മുന്നോട്ടു പോയാല്‍ ശക്തമായി തിരിച്ചടിക്കേണ്ടിവരുമെന്ന അമേരിക്കയുടെ നിരന്തര മുന്നറിയിപ്പിനെ കാറ്റില്‍ പറത്തിയാണ് ഉത്തര കൊറിയ തന്ത്രപരമായ ആയുധങ്ങള്‍ പരീക്ഷിക്കുന്നത് തുടരുന്നത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ പ്രകോപനപരമാണെന്നും അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.

കടലിനു കുറുകെ 1,500 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ജനുവരിയിൽ നടന്ന വർക്കേഴ്‌സ് പാർട്ടി കോൺഗ്രസിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോംഗ് ഉൻ പറഞ്ഞിരുന്നു. അതേസമയം. മിസൈൽ പരീക്ഷണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ ഉത്തരകൊറിയൻ ഭരണകൂടം തയ്യാറായില്ല. കൊറോണ മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർനങ്ങളുടെ ഭാഗമായി മാസങ്ങളോളം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ പുന:രാരംഭിച്ചത് ഏറെ ആശങ്കയോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More