LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്‌ കീഴടങ്ങരുത്; മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് സിപിഎം മാര്‍ഖരേഖ

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി നിയന്ത്രണം കര്‍ശനമാക്കിയ സാഹചര്യത്തില്‍, മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് സിപിഎം മാര്‍ഗരേഖ പുറത്തിറക്കി. വ്യക്തിതാത്പര്യങ്ങള്‍ക്കും, സ്ഥാപിത താത്പര്യങ്ങള്‍ക്കും കീഴ്വഴങ്ങരുതെന്നും, ഫോണ്‍ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

മൊബൈല്‍ ഫോണിലൂടെ എല്ലാ കാര്യങ്ങളും സംസരിക്കരുത്. പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധവേണം. അതോടൊപ്പം, ഫോണ്‍ വഴി പരാതികള്‍ സ്വീകരിക്കേണ്ടതില്ല. ഫോണ്‍ വഴി നല്‍കുന്ന പരാതികള്‍ എഴുതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണം. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കുവാന്‍ ശ്രമിക്കണം. ഓഫീസ് അംഗങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തണം, അതോടൊപ്പം, പ്രധാന കാര്യങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം. ഈ കാര്യങ്ങളിൽ പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കാണെന്നും നിർദേശത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാന നിര്‍ദ്ദേശങ്ങള്‍ 

  • ഓഫീസുകളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ അറിയണം
  • സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെയും, വകുപ്പ് മേധാവികളെയും വിളിച്ച് ചര്‍ച്ച ചെയ്യണം 
  • ഓഫീസ് ജീവനക്കാര്‍ പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  • ഓഫീസ് ജീവനക്കാരുടെ മീറ്റിംഗ് മാസത്തില്‍ ഒരു തവണ വെച്ച് പ്രൈവറ്റ് സെക്രട്ടറിമാര്‍ വിളിച്ചു കൂട്ടുക 
  • പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതിയില്‍ ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കുക
  • ഓഫീസിലെ ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്നവർ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചർച്ച നടത്തണം
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More