പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് റിപ്പബ്ലിദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ശൃംഖലയിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് നേതാക്കളുടെ ആവർത്തിച്ചുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് ബഷീർ നിലപാട് വ്യക്തമാക്കിയത്.പ്രതിഷേധം പ്രഖ്യാപിച്ച ശേഷം ക്ഷണിക്കുന്നത് ശരിയായ സമീപനമല്ല.എൽ ഡി എഫ് പ്രതിഷേധ പരിപാടിയിൽ ലീഗ് എങ്ങിനെ പങ്കെടുക്കുമെന്ന് ബഷീർ ചോദിച്ചു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നും എൽ ഡി എഫിനൊപ്പം സംയുക്ത സമരത്തിന് ഇനിയും തയാറാണെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.