രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതും പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചതും എകെജി സെന്റര്‍ ആക്രമിച്ചതും ഇപ്പോള്‍ സിപിഎം ഓഫീസ് അടിച്ചുതകർത്തതും എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മുമാണെന്നും ഇനിയിപ്പോള്‍ ഇഎംഎസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവുമെന്നുമാണ് വി ടിയുടെ പരിഹാസം.
പുരുഷാധിപത്യബോധത്തിൽ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്. ആൺ ബോധനങ്ങളുടെ കപട സദാചാര സങ്കൽപ്പനങ്ങളിൽ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാർ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. സദാചാര സംരക്ഷണത്തിന്റെ മറവിൽ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിർക്കുന്നത് അംഗീകരിക്കില്ലന്നും
വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വിമര്‍ശനവുമായി ഡി വൈ എഫ് ഐ. വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനമാണ്. കെ. സുധാകരൻ ആർഎസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽ വച്ച് മുൻപ് സഖാവ് പിണറായിയെ വധിക്കാൻ ശ്രമിച്ചത്. ആ വധ ശ്രമത്തിന്‍റെ ഇരയാകേണ്ടി വന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ. പി ജയരാജൻ
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിക്കുന്നത് ജനവികാരമാണ്. അവര്‍ ആയുധമില്ലാതെ മുദ്രാവാക്യംമാത്രം വിളിക്കുകയായിരുന്നു. അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ ഞങ്ങളും തിരിച്ച് നേരിടും. ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും'- കെ മുരളീധരന്‍ പറഞ്ഞു
സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുമ്പോൾ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളും അനുബന്ധമായി നടക്കുന്ന സെമിനാറുകളും മറ്റു പരിപാടികളും ഇത് വിളിച്ചോതുന്നതാണ്.
ഡി വൈ എഫ് ഐയുടെ കേന്ദ്ര നേതൃത്വം സമരം ചെയ്യുന്നതില്‍ പരാജയമാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ അത്രപോലും ഊര്‍ജം കാണിക്കുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത്.
ഇന്ന് ഉച്ചക്ക് ചിറ്റാര്‍ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ ഒരു കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വെച്ച് പങ്കെടുക്കണം. സെമിനാറില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കണം. കുടുംബശ്രീയില്‍ നിന്നും ആരും പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴയടക്കണമെന്നാണ്
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.
എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ പോലൊരു പ്രസ്ഥാനത്തിന്‍റെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ഉത്തരവാദിത്വമായി കരുതുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ ചുമതല ഉപയോഗപ്പെടുത്തും.
അതേസമയം, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കെ പി സി സി പ്രസിഡന്‍റിനെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
മത വികാരം ഉണര്‍ത്തിവിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയതെന്നും അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്ലീം നാമധാരികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെയും ഹലാല്‍ ബോര്‍ഡുകളുളള ഹോട്ടലുകള്‍ക്കെതിരെയും ആസൂത്രിതമായ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കേരളത്തിലെ ബിജെപിയുടെ അധ്യക്ഷന്‍ തന്നെയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ
വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്‍റ് ബോക്‌സിലും ഇൻബോക്‌സിലും അസഭ്യ പരാമർശങ്ങളുമായി കോൺഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആർ.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നൽകുമെന്നുമാണ് ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ. റഹിം ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പങ്കുവെക്കുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയുന്നത്. ഡി വൈ എഫ്ഐ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.
കഴിഞ്ഞ ബുധാനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഡി വൈ എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവായ അനീഷിന്‍റെ ഭാര്യ ധന്യയും അക്രമിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിരുന്നു. ഒരിക്കൽ മൊഴി രേഖപ്പെടുത്തിയ കേസിൽ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറി തെറി വിളിച്ചപ്പോൾ സമസ്ത എവിടെ ആയിരുന്നു.
നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.
തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളിൽ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകൾ പതിവിൽകൂടുതൽ പായുന്നു.എല്ലാറ്റിലും കൊടികൾ.നിറയെ ആളുകൾ. അന്നൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികൾ ഘടിപ്പിക്കും
കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവർക്ക് സംഘടനയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. സഖാക്കളെ കൊലപ്പെടുത്തിയവരുമായി ചേർന്ന് ക്വട്ടേഷനും സ്വർണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവർക്ക് എന്ത് പാർട്ടിയെന്ന് ഷാജർ ഫേസ് ബുക്കിൽ കുറിച്ചു. ഇത്തരം അരാജക സംഘങ്ങൾക്കെതിരെ നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരണമെന്നും ഷാജർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസ് 13 ,835 ആണ്
മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.