LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞങ്ങളെ മുമ്പ് വെല്ലുവിളിച്ചവര്‍ ഇന്ന് ഡിസംബര്‍ ഒന്നിന്റെ പോസ്റ്ററിലാണ്’; കൊലവിളിയുമായി ഡിവൈഎഫ്‌ഐ

യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ. കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലാണ് സംഭവം. എടച്ചേരിയില്‍ യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് രാഹുല്‍ രാജിന്റെ പ്രകോപന പ്രസംഗം.

മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.

എടച്ചേരി പഞ്ചായത്തിലെ 12, 13 വാര്‍ഡില്‍ യുഡിഎഫ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കെഎസ്ഇബി അഴിച്ചുമാറ്റിയതോടെയാണ് ഇവിടെ സംഘര്‍ഷത്തിന് തുടക്കം. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടെ സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു യുഡിഎഫ് ആരോപണം.

കഴിഞ്ഞദിവസം, ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും യൂത്ത് കോൺഗ്രസ് കൊലവിളി നടത്തിയിരുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നുതുടങ്ങുന്ന ഭീഷണി മുദ്രാവാക്യത്തോടെയുള്ള യൂത്ത് കോണ്‍ഗ്രസ് റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ കൊലവിളി മുദ്രാവാക്യം. എന്നാല്‍, പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More