LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു

യവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. നിലവില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.

ഒക്‌ടോബർ 21നാണ്‌ കോവിഡ്‌ സ്‌ഥിരീകരിക്കുന്നത്‌.പത്ത്‌ ദിവസത്തിന്‌ശേഷം കോവിഡ്‌ നെഗറ്റീവ്‌ ആയെങ്കിലും മറ്റ്‌ അസുഖങ്ങൾ വർദ്ധിച്ചു. ഉയർന്ന പ്രമേഹവും രക്‌തസമ്മർദ്ദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന്‌ ഒരാഴ്‌ചയായി ഡയാലിസ്‌ ചെയ്‌തിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണ് ബിജു രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു ആർട്സ് കൊളേജിലെ സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച. ഏതു പ്രതിസന്ധിയിലും പാർട്ടിക്ക് മുന്നിൽ നിർത്താൻ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയത്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More