LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കായംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയിൽ നിന്ന് കൂട്ടരാജി

കായംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയിൽ നിന്ന് കൂട്ടരാജി. 21 അം​ഗ കമ്മിറ്റിയിൽ നിന്ന് 19 പേർ രാജിവെച്ചു. യു പ്രതിഭാ എംഎൽഎയുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മറ്റി യോ​ഗം ചേർന്ന് രാജിവെക്കാൻ തീരുമാനം എടുത്തിരുന്നു. ഇതിൻ പ്രകാരമാണ് രാജി രേഖാമൂലം നൽകിയത്. രാജിക്കത്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പകർപ്പ് സംസ്ഥാന കമ്മറ്റിക്കും അയച്ചിട്ടുണ്ട്. കായംകുളം സി ഐക്കൊണ്ട് തങ്ങളെ അറസ്റ്റ് ചെയ്യിക്കുമെന്ന് പ്രതിഭയുടെ സെക്രട്ടറി ഭീഷണി മുഴക്കിയിരുന്നെന്ന് രാജിക്കത്തിലുണ്ട്.  സംഘടനയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും കത്തിൽ പറയുന്നു. രാജിയെ കുറിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ എംഎൽഎയുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി ട്ടുണ്ട്. ഡിവൈഎഫ്ഐക്കാരെ വിമർശിച്ച് പ്രതിഭ രം​ഗത്ത് വന്നതും പ്രശ്നം വഷളാക്കി.  കായംകുളം ബ്ലാക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് വിവദാമായിരുന്നു. എന്നാൽ സിഐക്കെതിരെ ഇതുവരെ നടപടി എടുത്തില്ല. ഡിവൈഎഫ്ഐ നേതാക്കളെ അപമാനിക്കാൻ പ്രതിഭയുടെ പിന്തുണയോടെയാണ് സിഐ പ്രവർത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ രാജിവെച്ചവർ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More