LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡി.വൈ.എഫ്.ഐ. കൊട്ടാരം വിദൂഷകരുടെ റോളിലാണ്; അടിമ പണിയാണ് അവര്‍ ചെയ്യുന്നത് - വി ഡി സതീശന്‍

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ കർശന നിലപാടെടുക്കേണ്ട ഡി.വൈ.എഫ്.ഐയെ പോലെയുള്ള യുവജന സംഘടനകൾ കൊട്ടാരം വിദൂഷകരുടെ റോളിലാണ്. അവർക്ക് സ്വന്തമായി ശബ്ദമില്ല. അടിമ പണിയാണ് അവർ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ റെയില്‍ പ്രതിഷേധത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധിക്കാന്‍ പരിശീലനം നല്‍കുന്നതെന്നും നാട്ടുകാരെ വിലക്കെടുത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണെന്നുമാണ് സജി ചെറിയാന്‍റെ ആരോപണം. 'യുഡിഎഫും ബിജെപിയും എസ് ഡി പി ഐയുമെല്ലാം ഒറ്റക്കെട്ടാണ്. തീവ്രവാദ സ്വഭാവമുളള സംഘടനകളാണ് പ്രതിഷേധത്തിനു പിന്നില്‍. അവര്‍ എനിക്ക് നേരിട്ടറിയാവുന്ന കുടുംബത്തെപ്പോലും വിലയ്‌ക്കെടുത്താണ് പ്രചാരണം നടത്തുന്നത്. ഇടതുപക്ഷ വിരുദ്ധര്‍ വിമോചനസമരകാലത്തെപ്പോലെ ഒരുമിക്കുകയാണെ'ന്നാണ് മന്ത്രിയുടെ വാദം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More