LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജയ് ശ്രീറാമിന് പകരം ദേശീയ പതാക: കള്ളം പ്രചരിപ്പിച്ച് ദേശീയ വാർത്താ ഏജൻസി

പാലക്കാട് ന​ഗരസഭാ ഓഫീസിന് മുകളിൽ ജയ്ശ്രീറാം ഫ്ലക്സ് തൂക്കിയതിനെതിരെ, ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ചതിൽ അസത്യ പ്രചരണവുമായി ദേശീയ വാർത്താ ഏജൻസിയായ എൻഎൻഐ. ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെ എഎൻഐ ട്വിറ്ററിലാണ് അവാസ്തവം പ്രചരിപ്പിച്ചത്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പടം വെച്ചതിന് ബി ജെപി അനുകൂല മുദ്രാവാക്യം വിളിച്ചതിനും ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തു എന്നായിരുന്നു എൻഎൻഐ ട്വീറ്റ് ചെയ്തത്. 

എഎൻഐയുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഐതിഹാസിക ജനവിധിക്കു ശേഷം മലയാള മാധ്യമങ്ങൾക്ക് അല്പം മയം വന്നിട്ടുണ്ടെന്നും എന്നാൽ സംഘപരിവാർ അനുകൂല കോർപ്പറേറ്റ് നിയന്ത്രിത ദേശീയ മാധ്യമങ്ങൾ കള്ള പ്രചരണം തുടരുകയാണെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു. ഈ ക്രിമിനൽ പ്രവർത്തിയെ  തള്ളിപ്പറയാൻ ബിജെപി ജില്ലാ പ്രസിഡൻ്റ് പോലും നിർബന്ധിതനായി. എന്നിട്ടും ഈ കള്ളം പ്രചരിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ്. മലയാള മാദ്ധ്യമങ്ങൾ പഠിച്ച പാഠം എഎൻഐ പഠിച്ചിട്ടില്ല.അവർ അവരുടെ പഴയ പണി തുടരുകയാണ്. സത്യാനന്തര കാലത്തെ പ്രചരണത്തിൻ്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ  ട്വീറ്റെന്നും എംബി രാജേഷ് പറഞ്ഞു. 

കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകൾ ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയ അതേ സ്ഥാനത്താണ് ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയത്. രാവിലെ പ്രതിഷേധവുമായി ന​ഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നേതാക്കൾ എത്തുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ഓഫീസ് ​ഗേറ്റിൽ തടഞ്ഞു. ഇതിനിടെ ഏതാനും പ്രവർത്തകർ ദേശീയ പാതാകയും, ത്രിവർണ പാതാക ആലേഖനം ചെയ്ത ഫ്ലക്സുമായി കെട്ടിടത്തിൽ കയറി. കഴിഞ്ഞ ദിവസം ജയ്ശ്രീം റാം ഫ്ലക്സ് ഉയർന്ന അതേസ്ഥാനത്ത് ത്രിവർണ ഫ്ലക്സ് ഉയർത്തി. ചില പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ നിന്ന് ദേശീയ പതാകയും വീശി. പത്ത് മനുട്ടോളം ഇവർ കെട്ടിടത്തിന് മുകളിൽ തുടർന്ന്. പൊലീസ് എത്തിയെങ്കിലും താഴെ ഇറങ്ങാൻ ഡിവൈഎഫ്ഐക്കാർ തായ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ നിർബന്ധിച്ച് താഴെ ഇറങ്ങി. ന​ഗരസഭാ ​ഗേറ്റിലുള്ള പ്രവർത്തകരെയും പോലീസ് നീക്കി. 

പാലക്കാട് നഗരസഭാ ഭരണം ഉറപ്പാക്കിയതില്‍ ആവേശംമൂത്ത ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍  നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി  ഫ്‌ളക്‌സുകള്‍ തൂക്കിയത്. ഒന്നില്‍ ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത ശിവാജിയുടെ ചിത്രവും രണ്ടാമത്തെതില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More