LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡി വൈ എഫ് ഐയുടെ കാര്യം അവര്‍ പറയും, ഞാന്‍ സിപിഎമ്മിന്‍റെ സെക്രട്ടറിയാണ് - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ആലപ്പുഴയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ സിപിഎമ്മിന്‍റെ സെക്രട്ടറിയാണ്. ഡി വൈ എഫ് ഐയുടെതല്ല. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഡി വൈ എഫ് ഐയാണ്. അതൊരു സ്വതന്ത്ര സംഘടനയാണ് - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണിയെ ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. അജു കൊലക്കേസിലാണ് ജില്ലാക്കോടതി ആന്റണിയെ ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കോടിയേരിയുടെ മറുപടി.

അതേസമയം, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്‌ കെ പി സി സി പ്രസിഡന്‍റിനെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എല്ലാവരുടേയും അവകാശവാദങ്ങള്‍ പരിശോധിച്ച്  എല്‍ ഡി എഫ് അന്തിമ തീരുമാനം കൈകൊള്ളുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More