LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആർ ജെ സൂരജിനെതിരായി കോൺഗ്രസ് നടത്തുന്ന ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ് : ഡി വൈ എഫ് ഐ

തിരുവനന്തപുരം: റേഡിയോ ജോക്കി സൂരജിനെതിരെ കോൺഗ്രസ് അനുകൂലികളുടെ സൈബർ ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങൾ സാമൂഹിക മധ്യമങ്ങള്‍ വഴി പങ്കുവെച്ചതിനെ തുടർന്നാണ് സൂരജിനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് അനുകൂലികൾ രംഗത്തെത്തിയതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്‍റ്  ബോക്‌സിലും ഇൻബോക്‌സിലും അസഭ്യ പരാമർശങ്ങളുമായി കോൺഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍റെ കൂടെയുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയതായി സൂരജ് ഫേസ്ബുക്കിലെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സൂരജിനെതിരെ സൈബര്‍ ആക്രണം ആരംഭിച്ചത്. അതേസമയം, ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ഹോസ്റ്റസ് തന്നെ സമ്മതിച്ചില്ലെന്നും അല്ലാതെ വിമാനത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും, ഇത് എഴുതിയ ആളുടെ ബാക്ക്‌ഗ്രൗണ്ട്‌ എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു സുധാകരന്‍റെ പ്രതികരണം.
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More