LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലപ്പുറത്ത് പന്നി വിളമ്പിയില്ലെങ്കില്‍ ഡി വൈ എഫ് ഐ വെറും ഡിങ്കോളാഫികളാണ് - ഹരീഷ് പേരടി

ബിജെപി നേതൃത്വം ഹാലാല്‍ വിവാദമുണ്ടാക്കി വര്‍ഗീയ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി വൈ എഫ് ഐ നടത്തിയ ഫുഡ്‌ സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. കേരളത്തിലെ എല്ലാ ജില്ലകളിലും ഡി വൈ എഫ് ഐ നേതൃത്വം ഫുഡ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ബീഫ്​, പന്നി, ചിക്കൻ ബിരിയാണി എന്നിവയാണ് പ്രധാനമായും പരിപാടിയിൽ വിളമ്പിയത്. എന്നാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് പന്നി വിളമ്പിയത് പോലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും പന്നി വിളമ്പാന്‍ ഡി വൈ എഫ് ഐക്കാര്‍ തയ്യാറാകണമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

Dyfi യോട് ഒരു ചോദ്യം... മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു... മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല.. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്... അല്ലെങ്കിൽ.. വെറും ഡിങ്കോളാഫികളാണ്... മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്... ലാൽ സലാം... ❤️❤️❤️❤️

Contact the author

Web Desk