LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രാന്‍സ് വുമണ്‍ ലയ മരിയ ഡി വൈ എഫ് ഐയുടെ നേതൃനിരയിലേക്ക്

കോട്ടയം: ഡി വൈ എഫ് ഐയുടെ നേതൃനിരയിലേക്ക് ട്രാന്‍സ്‌ വുമന്‍ ലയ മരിയ ജെയ്‌സണെ തെരഞ്ഞെടുത്തു. പാമ്പാടിയില്‍ നടന്ന സമ്മേളനത്തിലാണ് കോട്ടയം ജില്ലാ കമ്മറ്റിയിലേക്ക് ലയയെ തെരഞ്ഞെടുത്തത്. ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016-ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തനിക്ക് ലഭിച്ച പുതിയ അംഗീകാരത്തില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ പോലൊരു പ്രസ്ഥാനത്തിന്‍റെ കോട്ടയം ജില്ലാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു ഉത്തരവാദിത്വമായി കരുതുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ ചുമതല ഉപയോഗപ്പെടുത്തും. ഡി വൈ എഫ് ഐ ഒരു യുവജന പ്രസ്ഥാനമാണ്. യുവജനങ്ങളുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ശബ്ദമായി മാറാനാണ് താന്‍ ആഗ്രഹിക്കുന്നത്' - ലിയ മരിയ ജെയ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് ലയ.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More