LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടിച്ചാല്‍ തിരിച്ചടിക്കും; ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല- കെ മുരളീധരന്‍

തിരുവനന്തപുരം: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കുനേരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിനുപിന്നാലെ സംസ്ഥാനത്തുടനീളമുളള കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. 'ഗാന്ധി പ്രതിമയുടെ തലവെട്ടിയ സിപിഎമ്മുകാര്‍ ആര്‍ എസ് എസിനുതുല്യരാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിക്കുന്നത് ജനവികാരമാണ്. അവര്‍ ആയുധമില്ലാതെ മുദ്രാവാക്യംമാത്രം വിളിക്കുകയായിരുന്നു. അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ ഞങ്ങളും തിരിച്ച് നേരിടും. ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും'- കെ മുരളീധരന്‍ പറഞ്ഞു.

'വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. വാക്കുകളുപയോഗിച്ചുളള പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ചവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ചവിട്ടി. ഇപിക്കെതിരെയാണ് കേസെടുക്കേണ്ടത്. കേരളാ പൊലീസ് കേസെടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിവില്‍ ഏവിയേഷനും പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നവരാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടതും നാട്ടില്‍ സമാധാനം നിലനിര്‍ത്തേണ്ടതും ഭരിക്കുന്നവരാണ്'-കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണമാണുണ്ടായത്.  കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനുള്‍പ്പെടെയുളള കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ സിപിഎം ആക്രമണമുണ്ടായി. ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സിപിഎം പ്രവര്‍ത്തകര്‍ കേടുപാട് വരുത്തി. ഓഫീസിനുമുന്നിലെ ഫ്‌ളക്‌സ് തകര്‍ത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഓഫീസിലുളള സമയത്തായിരുന്നു ആക്രമണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More