LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്'; മലക്കം മറിഞ്ഞ് കെ. മുരളീധരന്‍

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ കെ. കരുണാകരന്റെ അതേ ശൈലിയല്ല പിണറായി വിജയന്റേതെന്നു  കെ. മുരളീധരന്‍. 'എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കെ. കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന്' കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. അത് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. പിന്നാലെയാണ് ഇതില്‍ തിരുത്തുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്. ഡിസിസിയുടെ  നേതൃ ശില്‍പശാലയില്‍ പ്രസംഗിക്കുമ്പോഴാണ് പിണറായി വിജയനെ കെ. മുരളീധരന്‍ പുകഴ്ത്തിയത്.

എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം' - മുരളീധരൻ പറഞ്ഞു. 

രണ്ടു മതങ്ങളെ തമ്മിൽ തല്ലിച്ച് അധികാരത്തിൽ തുടരാമെന്നാണോ പിണറായി വിജയന്റെ ധാരണയെന്നും കെ. മുരളീധരൻ ചോദിച്ചു. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹരിക്കേണ്ടതു സർക്കാരാണ്. അതിനു പകരം തമ്മിൽ തല്ലുന്നതു കണ്ടു രസിക്കുകയാണു സർക്കാർ ചെയ്യുന്നത്. ഇതിനിടയിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടു വിഭാഗത്തിന്റെ തെറ്റിദ്ധാരണകൾ നീക്കി അവരെ ഒരുമിച്ചിരുത്തി ചർച്ച നടത്താനാണു കോൺഗ്രസ് ശ്രമിക്കുന്നത്. ഒരുവശത്ത് പ്രശ്നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ മറുവശത്ത് മോഹൻ ഭാഗവത് പോലും പറയാത്ത ഭാഷയാണു സിപിഎം ഉപയോഗിക്കുന്നതെന്നും കെ. മുരളീധരൻ തുറന്നടിച്ചു. യുഡിഎഫ് സംഘടിപ്പിച്ച കോഴിക്കോട് ഹെഡ് പോസ്റ്റ്ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More