LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണിന്‍റെ യുക്തി നോക്കണ്ട, നാം രോഗികളാണെന്ന് കരുതിയാല്‍ മതി - ജസീന്ത ആന്‍ഡേഴ്സണ്‍

വെല്ലിംഗ്ടണ്‍:  കൊറോണ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ പ്രായോഗികമാണോ എന്ന് ചിന്തിക്കുന്നതിനു പകരം 'നാം രോഗികളാണ് എന്ന് മനസ്സിലാക്കാന്‍'- ശ്രമിക്കണമെന്ന് ന്യുസിലാന്‍ഡ് പ്രധാനമന്ത്രി  ജസിന്‍ഡ ആര്‍ഡേണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം  ന്യുസിലാന്‍ഡില്‍ ഒറ്റയടിക്ക് അമ്പതിലധികം പേരില്‍ കോറോണാ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ന്യുസിലാന്‍ഡ് താരതമ്യേന കൊറോണ ബാധ കുറഞ്ഞ രാജ്യമാണെങ്കിലും വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ട്  ഓഫീസുകള്‍, കച്ചവടകേന്ദ്രങ്ങള്‍ , വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുജനസമ്പര്‍ക്കം കൂടുതലായി നടക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും  അടച്ചുപൂട്ടിയിട്ടുണ്ട്. ഗതാഗത സംവിധാനത്തിന് പൊതു-സ്വകാര്യ ഭേദമില്ലാതെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

''അടുപ്പിച്ച് നാലാഴ്ച വീട്ടില്‍ തന്നെ കഴിയണമെന്നും എങ്കില്‍ മാത്രമേ അതിന്‍റെ ഫലം സംബന്ധിച്ച് വിലയിരുത്താന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ വീഴ്ച വരുത്തി സ്ഥിതിഗതികള്‍ മോശമാകുന്ന അവസ്ഥയിലേക്ക് എത്തിക്കരുത്''- എന്നും ന്യുസിലാന്‍ഡ് പ്രധാനമന്ത്രി  ജസിന്‍ഡ ആര്‍ഡേണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 

Contact the author

International Desk