LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരിപ്പൂരില്‍ 25 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 5 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കന്‍ യുവതിയെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന് ഏകദേശം 25 കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം വിലയുള്ള ലഹരി മരുന്ന് കേരളത്തിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടുന്നത്.

ഇന്ന് (ബുധന്‍) പുലര്‍ച്ചെ എത്തിയ ഫ്ളൈറ്റില്‍ നെയ്റോബിയില്‍ നിന്നെത്തിയ യുവതിയാണ്  ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) ഉദ്യോഗസ്ഥരുടെ പിടിയിലായത്. നെയ്റോബിയില്‍ നിന്നെത്തിച്ച ഈ ലഹരി മരുന്ന് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാണ്‌ പ്രതി ഉദ്ദേശിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഡി ആര്‍ ഐക്ക് വ്യക്തമായത്. ഇവര്‍ കൊണ്ടുവന്ന ബാഗേജുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More