LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ട്രേഡ് യൂണിയനുകളുടെ കത്ത്

രാജ്യം 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അസംഘടിത മേഖലയ്ക്ക് സാമ്പത്തിക സഹായം തേടിക്കൊണ്ട് ട്രേഡ് യൂണിയനുകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആർ‌എസ്‌എസിന്‍റെ ഭാരതീയ മസ്ദൂർ സംഘവും (ബി‌എം‌എസ്) സി.പി.എമ്മിന്റെ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനുമാണ് (സി.ഐ.ടി.യു) മോദിക്ക് കത്തയച്ചത്. 5,000 രൂപ ഓരോ തൊഴിലാളിക്കും വേതന ഇളവായി നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 

25 വയസ് വരെ പ്രായമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 5000 രൂപയും, 25 വയസ്സിന് മുകളിലുള്ളവർക്ക് 10,000 രൂപയും പ്രതിമാസ അടിസ്ഥാനത്തിൽ ജന്‍ധന്‍ ബാങ്ക് അക്കൌണ്ട് വഴി കൈമാറ്റം ചെയ്യണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഇതേ ആവശ്യം നേരത്തെ പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അടുത്ത ഘട്ടത്തില്‍ വിഷയം പരിഗണിക്കാം എന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്.

അസംഘടിത മേഖലയിലെ ഓരോ തൊഴിലാളികൾക്കും മറ്റ് ശമ്പളമില്ലാത്ത തൊഴിലാളികൾക്കും 5000 രൂപ സർക്കാർ അടിയന്തിരമായി ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇട്ടുകൊടുക്കണമെന്നാണ് ബിഎംഎസ് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More