LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി സംസ്ഥാന അധ്യക്ഷനാകേണ്ടത് സിനിമാ നടനല്ല- സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പാര്‍ട്ടിയെ നയിക്കേണ്ടത് സിനിമാ നടനല്ല. രാഷ്ട്രീയത്തില്‍ കാല്‍വെച്ച് നടന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്, അതുകൊണ്ടുതന്നെ കെ സുരേന്ദ്രനും വി മുരളീധരനും പറഞ്ഞാലും താന്‍ ആ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്രമോദിയും അമിത് ഷായും താന്‍ ബിജെപിയുടെ പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കില്ലെന്നും, രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസിലാക്കാന്‍ സാധിക്കുന്ന അത്രയും തഴക്കവും പഴക്കവും ചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലാ ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങള്‍ ശരിയായി വ്യക്തമാകാത്തതിനാലാവുമെന്നും ഭരണപരമായി എന്താണ് ചെയ്യുകയെന്ന് നോക്കാം എന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത് എന്നാല്‍ ഒരു വലിയ സാമൂഹിക വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More