LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നരേന്ദ്രയോഗിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് യു പി സര്‍ക്കാര്‍

ലക്നൗ: അഖാഡ പരിഷത്​ അധ്യക്ഷൻ മഹന്ത്​ നരേന്ദ്ര ഗിരിയുടെ മരണത്തിൽ സി ബി ഐ അന്വേഷണത്തിനു യു പി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. നരേന്ദ്രഗിരിയുടെ മരണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടയിലാണ് യു പി സര്‍ക്കാരിന്‍റെ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

കഴിഞ്ഞ ദിവസം, ശിഷ്യന്മാരായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം, നരേന്ദ്ര ഗിരിയുടെത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്‌. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ രണ്ടു ദിവസം മുന്‍പാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ അടുത്ത അനുയായിയായിരുന്നു നരേന്ദ്ര ഗിരി. മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ മുസ്ലിങ്ങള്‍ തകര്‍ത്തെന്നു പറഞ്ഞ് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപി സര്‍ക്കാരായതിനാല്‍ ലക്ഷ്യം നേടാന്‍ വിഷമമുണ്ടാകില്ലെന്നും നരേന്ദ്ര ഗിരി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More