LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയണം- പ്രകാശ് കാരാട്ട്‌

കോഴിക്കോട്: കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയണമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിനുപിന്നാലെ കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ബിഷപ്പിന്റെ പ്രസ്താവന കേരളത്തില്‍ ആശങ്കകളുണ്ടാക്കി. മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിളളലുണ്ടാക്കാന്‍ ബിജെപി വിവാദ പ്രസ്താവനയെ ഉപയോഗിച്ചു. ബിജെപി ആര്‍എസ്എസ് കൂട്ടുക്കെട്ട് മുസ്ലീങ്ങള്‍ക്കെതിരായ നിലപാട് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം കൂട്ടാനുളള ശ്രമമാണ് നടത്തുന്നതെന്നും, ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപിയുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് മനസിലാക്കണമെന്നും പ്രകാശ് കാരാട്ട് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതിനെ ഏതെങ്കിലും മതത്തിനുമേല്‍ ചുമത്തുന്നത് തെറ്റാണ്. ലവ് ജിഹാദ് വിഷയത്തില്‍ വിവിധ മതസംഘടനകള്‍ 'ഞങ്ങളുടെ പെണ്‍കുട്ടികള്‍', 'ഞങ്ങളുടെ സ്ത്രീകള്‍' എന്നിങ്ങനെയാണ് സംസാരിക്കുന്നത്. ഇത് അവരുടെ ഗോത്രാധിപത്യവും സ്ത്രീകളുടെ ഉടമകളാണ് തങ്ങള്‍ എന്ന സമീപനവുമാണ് വ്യക്തമാക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടേതായ കാഴ്ച്ചപ്പാടുകളും തെരഞ്ഞെടുപ്പുകളുമുണ്ടാകും. അതിനെ പരോക്ഷമായി നിഷേധിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More