LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'വിമാനത്തിലിരുന്ന് 'പണി'യെടുത്ത മോദിയെ ട്രോള്‍ മഴയില്‍ മുക്കി സോഷ്യല്‍ മീഡിയ

യു.എസ് യാത്രക്കിടെ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ഫോട്ടോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് സൈബറിടത്തില്‍ പൊങ്കാല. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുന്നതിനിടെ വിമാനത്തില്‍ വെച്ചെടുത്ത ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെയാണ് മോദിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ വന്നുതുടങ്ങിയത്.

ഒരു നീണ്ട വിമാനയാത്ര നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നായിരുന്നു മോദി ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനുപിന്നാലെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍‍ വൈറലാകുന്നത്. തുടര്‍ന്ന് ഇത് ആദ്യത്തെ സംഭവമല്ലെന്നും എല്ലാ പ്രധാനമന്ത്രിമാരും ഇങ്ങനെ ചെയ്യാറുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന കമന്‍റുകളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല തുടങ്ങി.

നരേന്ദ്ര മോദി മാത്രമല്ല, ഇന്ത്യയുടെ മറ്റു പ്രധാനമന്ത്രിമാരും യാത്രകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നുവെന്ന തെളിവുകളുമായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസും രംഗത്തുവന്നു. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംങ് എന്നവരുടെ പഴയകാല ചിത്രങ്ങള്‍ സഹിതം ഇന്ത്യന്‍ എക്സ്പ്രസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫോട്ടോയുടെ മിഴിവ് കൂട്ടാന്‍ കൊടുത്ത ലൈറ്റ് ആണ് മോദിയുടെ ഇത്തവണത്തെ 'ഫോട്ടോഷൂട്ട്‌' വൈറലാകാന്‍ പ്രധാന കാരണം. 'എല്ലാവരും ഫയല്‍ നോക്കുന്നത് മുകളില്‍ നിന്നുള്ള ലൈറ്റ് ഉപയോഗിച്ചാണ്. മോദി ഫയല്‍ നോക്കുന്നത് അടിയില്‍ നിന്നുള്ള ലൈറ്റ് കൊണ്ടാണ്' എന്ന പരിഹാസമാണ് പ്രധാനമായും ഉയര്‍ന്നത്. മോദി മാത്രമല്ല വിമാനത്തിലിരുന്ന് ജോലി ചെയ്ത പ്രധാനമന്ത്രിയെന്ന് ചൂണ്ടിക്കാണിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിദേശ യാത്രാ വേളയിലെ പഴയകാല ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത്  കോണ്‍ഗ്രസും പൊങ്കാലയില്‍ പങ്കാളികളായി.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More