പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എന്‍ ഡി എ സര്‍ക്കാരിന് 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്നോ, പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടായാടില്ലായെന്നോ ഉറപ്പുനല്കാമായിരുന്നു.
പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒബ്രെയ്ൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വരുന്ന തെരഞ്ഞെടുപ്പിലും എന്‍ ഡി എ വിജയിക്കും. മോദിയുടെ വ്യക്തിപ്രതാപവും എന്‍ ഡി എ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പിലുണ്ടെന്നും അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സര്‍ക്കാര്‍ മികച്ച വിജയം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിനു വേണ്ടി നിർഭയം പോരാടിയത് ഈ 3 പേരാണ്
സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ് റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി വിരുദ്ധ സഖ്യം ആവശ്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യം രൂപപ്പെടുത്തുകയായിരിക്കും പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ പ്രശാന്ത് കിഷോര്‍ ലക്ഷ്യം വെക്കുക. ഇതിനായി കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്,
മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.
ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനീക സേന ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുകയോ ടോക്കൺ അടക്കമുള്ള ചിഹ്ന്ങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും നളിന്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.
സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമായി നടുകളത്തിലിറങ്ങി. ബില്ല് കീറിയെറിയുകയും ചെയ്തു. കൂടിയാലോചനയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ,
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ചോധ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പഠനം കൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ദോഷം ചെയ്യും. പദ്ധതിയ്ക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. 2018 ല്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കണക്കനുസരിച്ച് 124000 കോടി ചെലവാകുമെന്നാണ് വ്യക്തമാകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ ജീവോജ്ജലമായ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും
വിവിധരാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അവരുടെ രാജ്യങ്ങളിലെ സര്‍ക്കാരിനെയോ
ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസണും ആവശ്യപ്പെട്ടു.
കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ സര്‍ക്കാരിനെ വിമര്ശിക്കാതെയുമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്
ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി മാറ്റുന്നതാണ് പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത് എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും മനീഷ് തീവാരി പ്രതികരിച്ചു.
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും ചിദംബരം ആശങ്കയറിയിച്ചു.
''അജ്ഞതയെക്കാള്‍ ഏറെ അപകടകരമായ ഒരേയൊരു കാര്യമേയുള്ളൂ അത് ദാര്‍ഷ്ട്യമാണ്'' എന്ന ഐന്‍സ്റ്റീന്റെ വാക്കുകളാണ് മോഡിക്കെതിരെ രാഹുല്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ ലോക്ക് ഡൌണ്‍ തെളിയിക്കുന്നത് അതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു
''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും.
കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു.