LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയെ വെറുതെവിട്ട് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: കൊവിഡ്‌ പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചും സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ സര്‍ക്കാരിനെ വിമര്ശിക്കാതെയുമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നടത്തിയത്. ബിജെപി സർക്കാർ രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തുവെന്ന് രാഹുൽ ആരോപിച്ചു. ചൈന രാജ്യം കയ്യേറിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോൾ തിരിച്ചുപിടിക്കുമെന്നെങ്കിലും പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യമ്പോൾ പറയുമായിരിക്കുമെന്ന് രാഹുൽ പറഞ്ഞു. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടെ വ്യക്തി താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തനാണെന്നും രാഹുൽ പറഞ്ഞു. അതേസമയം, കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായാണ് മുന്നേറുന്നതെന്നും ഇതിനു വിരുദ്ധമായ പ്രസ്താവനകള്‍ നല്ലതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വർണ്ണകടത്ത് കേസിൽ എൻഐഎ നീതിപൂർവ്വമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരട്ടെയെന്ന് രാഹുൽ പറഞ്ഞു. കേരള സർക്കാറിനോടുള്ള എതിർപ്പ് ആശയപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും, ജില്ലയിലെ കർഷകർക്ക് വിപണിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാറിന്റെ കാർഷിക ബിൽ കർഷകരുടെ നടുവൊടിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More