LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കണം - മോദിയോട് ബൈഡന്‍

യുഎസ്: ഇന്ത്യയിലെ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിര്‍ദേശം മുന്‍പോട്ട് വെച്ചത്. അഹിംസയും, സഹിഷ്ണുതയും, വൈവിധ്യവും നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബൈഡന്‍ സംസാരിച്ചു. അതോടൊപ്പം, വരും കാലങ്ങളില്‍ ഇന്ത്യയും, അമേരിക്കയും തമ്മില്‍ കൂടുതല്‍ ശക്തമായ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസണും ആവശ്യപ്പെട്ടു. അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്‍റെയും, കമല ഹാരിസന്‍റെയും പരാമർശം ഉണ്ടായിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും, വരും കാലങ്ങളില്‍ അത് അനിവാര്യമായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒ​​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഇ​​ന്ത്യ​-അ​മേ​രി​ക്ക സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ സാ​ധി​ക്കു​മെ​ന്ന്​ ബൈ​ഡ​ൻ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള വാണിജ്യബന്ധത്തിന് ഇന്ത്യ തയ്യാറാണെന്ന് മോദി ബൈഡനെ അറിയിക്കുകയും ചെയ്തു. ഇന്നലെയാണ് ജോബൈഡനും, മോദിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ബൈ​ഡ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യ​ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More