LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാതിയെയല്ല മോദിയെയാണ് കളിയാക്കിയത്- രാഹുല്‍ ഗാന്ധി

ഡല്‍ഹി: മോദി സമുദായത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു സമുദായത്തെയും അപമാനിക്കുക എന്ന ലക്ഷ്യം വച്ചല്ല തന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ തമാശരൂപേണയുളള പരാമര്‍ശം മാത്രമായിരുന്നു അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സമുദായത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന ബിജെപി എംഎല്‍എയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് രാഹുല്‍ മൊഴി നല്‍കിയത്.

2019 ഏപ്രില്‍ 13-ന് കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. 'നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി.. എങ്ങനെയാണ് ഇവര്‍ക്കെല്ലാം മോദി എന്ന കുടുംബപ്പേര് ലഭിച്ചത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് ലഭിച്ചത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം'.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നരേന്ദ്രമോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നല്‍കി എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒരു ദേശീയ നേതാവ് എന്ന നിലയില്‍ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. കേസ് ജൂലൈ 12-ന് വീണ്ടും പരിഗണിക്കും.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More