8,400 കോടി ഡോളർ ചെലവഴിച്ച് പ്രത്യേക വിമാനം വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരിഹാസവുമായി രാഹുല്‍ഗാന്ധി. 'നമ്മുടെ ജവാൻമാർ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത ട്രക്കുകളിലാണ് യാത്ര ചെയ്യുന്നത്, അപ്പോഴാണ് പ്രധാനമന്ത്രിക്കായി 8,400 കോടി ഡോളർ വിലവരുന്ന വിമാനം വാങ്ങാന്‍ പോകുന്നത്, ഇത് ശരിയാണോ?' രാഹുല്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റില്‍ രണ്ട് പട്ടാളക്കാര്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്: 'ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽതന്നെ മനുഷ്യര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത കാലത്താണ് നമ്മള് ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. അവർ നമ്മുടെ ജീവന് വച്ച് കളിക്കുകയാണ്. നമ്മള് നമ്മുടെ ജീവിതം പാഴാക്കുകയാണ്'. എന്നാല്‍ ആരൊക്കെയാണ് വീഡിയോയില്‍ ഉള്ളതെന്നോ, എവിടെവച്ചു ഷൂട്ട് ചെയ്തതാണെന്നോ വ്യക്തമല്ല.
ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തു വരുന്നത്. രണ്ട് പ്രത്യേകമായി നിർമ്മിച്ച ബോയിംഗ് വിമാനങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ പാഴാക്കുകയാണ് മോദിയെന്നും, മറുവശത്ത്, ചൈന നമ്മുടെ അതിർത്തിക്കുള്ളിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും, കഠിനമായ ശൈത്യത്തെ നേരിട്ടുകൊണ്ടാണ് നമ്മുടെ സൈന്യം നമുക്ക് സുരക്ഷയൊരുക്കുന്നത് എന്നും രാഹുല്‍ പറഞ്ഞിരുന്നു.