LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കർഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്': പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

കർഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ്. ജനവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് കര്‍ഷകരോട് മാപ്പു പറയാന്‍ മോദി തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. താങ്ങുവില പിന്‍വലിച്ചതോടെ ബീഹാറിലെ കർഷകർ പ്രതിസന്ധിയിലായത് നാം കണ്ടതാണ്. അത് രാജ്യത്തെ മുഴുവന്‍ ബാധിക്കാന്‍ പോകുകയാണ് എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്തെ കോടിക്കണക്കിന് കർഷകരേക്കാൾ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്ക് വില കല്‍പ്പിക്കുന്നതല്ല രാജ്യ ധര്‍മ്മമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. കാര്‍ഷിക നിയമത്തിലെ മൂന്നു വകുപ്പുകളും പിന്‍വലിക്കണമെന്നും മോശമായി പെരുമാറിയതിന് കേന്ദ്രം കര്‍ഷകരോട് മാപ്പു പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ അശോക്‌ ഗഹ്ലോട്ടും ആവശ്യപ്പെട്ടു.

അതേസമയം, കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ പുതിയ കാര്‍ഷിക നിയമം പൂര്‍ണ്ണമായി തന്നെ പിന്‍വലിച്ച് ജനകീയ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശമം കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇതിനകം പലവട്ടം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ചര്‍ച്ചയ്ക്ക് തയാറായെങ്കിലും അടിസ്ഥാന പ്രശ്നങ്ങളില്‍ തീരുമാനമില്ലാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More