LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. ഈമാസം പതിനേഴിനായിരുന്നു പ്രധാനമന്ത്രി ബം​ഗ്ലാദേശ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജിബുര്‍ റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു സന്ദർശനം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങള്‍ ബംഗ്ലാദേശ് സർക്കാർ മാറ്റിവെച്ചു

ഞായറാഴ്ചയാണ് ബം​ഗ്ലാദേശിൽ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

Contact the author

web desk