LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇതുവരെ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, പിന്നയല്ലേ 2047ലേത് - മോദിക്കെതിരെ ഡെറിക് ഒ​ബ്രെയ്ൻ

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒ​ബ്രെയ്ൻ. 2022-ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ല. അദ്ദേഹമാണിപ്പോള്‍ 2047 -ക്കുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് ഡെറിക് ഒ​ബ്രെയ്ൻ പറഞ്ഞു. വരുന്ന 25 വര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. രാജ്യത്തിന്‍റെ പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2047 ആകുമ്പോള്‍ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയെയാണ് ഡെറിക് ഒബ്രെയ്ൻ പരിഹസിച്ചത്. 

'പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒ​ബ്രെയ്ൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഡെറിക് ഒ​ബ്രെയ്ന്‍റെ വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൂട്ടായ ശ്രമം നടന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഗുജറാത്ത് അതിന്റെ സംരംഭകത്വത്താൽ സാമ്പത്തിക ശക്തിയായി ഉയർന്നുവന്നിരുന്നു. ഇക്കാര്യം പോലും മനസിലാക്കാതെയാണ് മോദി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ജയറാം രമേശ്‌ പറഞ്ഞു. 2001-ല്‍ ഗുജറാത്തില്‍ ഭൂമ്പകമുണ്ടായപ്പോള്‍ സംസ്ഥാനത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രസ്താവനക്കെതിരെയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More