ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന് ചാള്‍സ് ഫിലിപ്പ് ഭാര്യ കാമിലയും നടത്തിയ കോറോണാ പരിശോധനയിലാണ് ചാള്‍സിന്റെ രോഗ ബാധ വെളിവായത്. രണ്ടാഴ്ച മുന്‍പ് സ്കോട്ട്ലന്റില്‍ നടന്ന ഒരു അത്താഴ വിരുന്നില്‍ പങ്കെടുത്ത ചാള്‍സിനൊപ്പം മൊണോക്കോയിലെ രാജകുടുംബാംഗമായ ആല്‍ബര്‍ട്ട് പങ്കെടുത്തിരുന്നു. പിന്നീട് രോഗ ലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹത്തില്‍ നടത്തിയ പരിശോധന പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് ചാള്‍സും ഭാര്യയും ടെസ്റ്റ് നടത്തിയത്. എന്നാല്‍ കാമിലയുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.
സ്കോട്ട്ലന്‍ഡിലെ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുന്ന ചാള്‍സിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹം വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുന്നുണ്ടെന്നും കൊട്ടാരം വക്താവ് അറിയിച്ചു. എലിസബത്ത് രാജ്ഞി കഴിയുന്ന ബക്കിംഗ് ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.