LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദു രാജി പിന്‍വലിച്ചേക്കും; ചര്‍ച്ചക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

അമൃത്‌സര്‍: പഞ്ചാബ്‌ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി നവജ്യോത് സിങ് സിദ്ദു പിന്‍വലിച്ചേക്കുമെന്ന് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിദ്ദുവിന്‍റെ രാജിയില്‍ ഹൈക്കമാണ്ട് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജിയില്‍നിന്ന് സിദ്ദു പിന്‍വാങ്ങുന്നത്.

നിരവധി തവണ ചര്‍ച്ചക്കുവേണ്ടി ചരണ്‍ജിത് സിങ് ഛന്നി ക്ഷണിച്ചിരുന്നെങ്കിലും സിദ്ദു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തത്.

അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിക്കാനാവാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിശ്വാസമില്ലാത്ത പാര്‍ട്ടിയില്‍ നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More