LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിരിക്കെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.  1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 1982- 87 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സി പി നായര്‍. പ്രശസ്ത സാഹിത്യകാരന്‍ എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1940 ഏപ്രില്‍ 25-ന് മാവേലിക്കരയിലായിരുന്നു സി പി നായര്‍ ജനിച്ചത്. മാവേലിക്കരിയിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം. മൂന്നുവര്‍ഷം കോളേജ് അധ്യാപകനായി ജോലി ചെയ്ത സി പി നായര്‍ക്ക് 1962-ലാണ് ഐഎഎസ് ലഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം ജില്ലാ കളക്ടറായും, സിവില്‍ സപ്ലൈയ്‌സ് ഡയറക്ടറായും  കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഴുത്തുകാരനെന്ന നിലയിലും സി പി നായര്‍ പ്രശസ്തനായിരുന്നു. സര്‍വ്വീസ് അനുഭവങ്ങളും ഹാസ്യകഥകളുമുള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1994-ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് 'ഇരുകാലിമൂട്ടകള്‍' എന്ന സി പി നായരുടെ പുസ്തകത്തിനായിരുന്നു. 1998-ല്‍ അദ്ദേഹം സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്ന് വിരമിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More