LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താലിബാന്‍ അനുകൂല നിലപാട്; ഹസനുല്‍ ബന്നയെ 'മാധ്യമം' സസ്‌പെന്‍റ് ചെയ്തു.

കോഴിക്കോട്: താലിബാന്‍ അനുകൂല നിലപാട് സ്വീകരിച്ച ഹസനുല്‍ ബന്നയെ മാധ്യമം ദിനപത്രത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മാധ്യമം പത്രത്തിന്‍റെ ഡല്‍ഹി ബ്യൂറോ ചീഫ് കറസ്‌പോണ്ടന്‍റാണ് മുഹമ്മദ് ഹസനുല്‍ ബന്ന. 2021 സെപ്തംബര്‍ 30 മുതല്‍ ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. മാധ്യമത്തിന്‍റെ നയങ്ങള്‍ക്കെതിരായി പൊതുവിടങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുകയും, സ്ഥാപനത്തിന്‍റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതിന്‍റെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് മാധ്യമം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച് ആര്‍) അറിയിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ്‌ ന്യൂസ് ചര്‍ച്ചയില്‍ താലിബാന്‍ വിഷയത്തില്‍ ഹസനുല്‍ ബന്ന സ്വീകരിച്ച നിലപാട് ഏറെ വിവാദമാകുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെ ജമാഅത്തെ ഇസ്ലാമി അനുഭാവികള്‍ ഹസനുല്‍ ബന്നക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തതയില്ലാത്ത അഭിപ്രായപ്രകടങ്ങള്‍ നടത്തി മാധ്യമത്തിനു നാണക്കേടുണ്ടാക്കിയെന്ന ആരോപണംമാണ് ഉയര്‍ന്നുവന്നത്. ഇതുകൂടെ പരിഗണിച്ചാണ് ഹസനുല്‍ ബന്നയെ 7 ദിവസത്തേക്ക് സസ്പെന്‍സ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന്‍ കാലാവധി കഴിയുന്നതുവരെ മാധ്യമത്തിന്‍റെ ഒരു ഓഫീസിലും ഹസനുല്‍ ബന്ന പ്രവേശിക്കാന്‍ പാടില്ലെന്നും ഓഡറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഏഷ്യനെറ്റ് ന്യൂസ്‌ ചര്‍ച്ച വിവാദമായതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ മാധ്യമം, മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്ററായ ഒ അബ്ദുറഹ്മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹസനുല്‍ ബന്നയുടെ സസ്പെന്‍ഷന്‍. മാധ്യമം എഡിറ്ററായ വി എം  ഇബ്രാഹിമിന്‍റെ സഹോദരന്‍ കൂടിയാണ് ഹസനുല്‍ ബന്ന.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More