LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു - വിമര്‍ശനവുമായി യു എസ് സെനറ്റ്

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് യു എസ് സെനറ്റ്. ഇതിനോടനുബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷവിമര്‍ശനമാണ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചിരിക്കുന്നത്. കുട്ടികള്‍ കൂടുതലായും ഇന്‍സ്റ്റഗ്രാമിലാണ് സമയം ചിലവഴിക്കുന്നത്. ഇത് കുട്ടികളുടെ മനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നും, ഇത് വഴി കുട്ടികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിങ്ങുകള്‍ നല്‍കേണ്ടി വരുന്നുവെന്നും സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു.

കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്‍റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്‍റിഗണ്‍ ഡേവിസ്, ഇന്‍സ്റ്റഗ്രാം യുവാക്കളെ സഹായിക്കുന്നുവെന്നാണ് സേനറ്റിനുമുന്‍പില്‍ വാദിച്ചത്. എന്നാല്‍, ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദം മൊസേരിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കിനെ സമര്‍ദത്തിലാക്കിയിരിക്കുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'വാള്‍സ്ട്രീറ്റ്' ജേണലാണ് ഇന്‍സ്റ്റഗ്രാമിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ട്‌ അനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും വിപരീതഫലമാണ് നല്‍കുന്നുവെന്നാണ് കണ്ടെത്തിയത്. ഗവേഷണ റിപ്പോര്‍ട്ട് വിവാദമായതോടെ അത്തരം ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലായെന്നാണ്  ഫെയ്സ്ബുക്കിന്‍റെ മറുപടി. അതോടോപ്പം, റിപ്പോര്‍ട്ട്‌ മുന്‍ നിര്‍ത്തി സെനറ്റ് അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലും ആന്‍റിഗണ്‍ ഡേവിസ് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.





Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More