LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനങ്ങളുടെ ആരോഗ്യം: കേരളം പുതിയ പൊതുജനാരോഗ്യ നിയമം കൊണ്ടുവരും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊതുജനാരോഗ്യ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹെൽത്ത് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മെച്ചപ്പെട്ട ചെലവുകുറഞ്ഞ ചികിത്സ ജനങ്ങക്ക് ലഭ്യമാക്കുക, ആരോഗ്യ പരിപാലന രംഗത്തെ തട്ടിപ്പുകളും, അമിതമായ കച്ചവട മത്സരങ്ങളും ഒഴിവാക്കുക, ചെലവേറിയ ചികിത്സാ സൌകര്യങ്ങള്‍ താഴ്ന്ന വരുമാനത്തിലുള്ള എല്ലാവര്‍ക്കും എത്തിക്കുക, പകര്‍ച്ചവ്യാധികള്‍, സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്ത അസുഖങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത പുലര്‍ത്തുക, പോഷകക്കുറവ് പരിഹരിക്കാനുള്ള മരുന്നുകള്‍ ലഭ്യമാക്കി ജനങ്ങളുടെ പ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കുക, പോഷകാഹാരമുള്ള ഭക്ഷണത്തെ സംബന്ധിച്ച് ബോധാവല്‍കരണം നടത്തുക തുടങ്ങി, സമഗ്ര ആരോഗ്യപരിപാലനവും രോഗപ്രതിരോധ ശേഷി വര്‍ദ്ധന എന്നീ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹെൽത്ത് ആക്ട് ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ പൂര്‍വ ഘട്ടത്തില്‍ തന്നെ നിലവില്‍വന്ന ട്രാവൻകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും മലബാർ പബ്ലിക് ഹെൽത്ത് ആക്ടും ഏകോപിപ്പിച്ചാണ്  സംസ്ഥാനത്ത് പുതിയൊരു പബ്ലിക് ഹെൽത്ത് ആക്ട് രൂപീകരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ജീവിതശൈലീരോഗങ്ങൾ തടയുന്നതിനായി സർക്കാർ തലത്തിൽ ക്യാംപെയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റര്‍ മാതൃകയില്‍ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനും പരിപാടിയുണ്ട്. നഗരസഭ, കളക്ടറേറ്റ്, പോലീസ്, ആരോഗ്യവിഭാഗം എന്നിവയുടെ ഏകോപനത്തോടെ നഗരത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററില്‍ സജ്ജമാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാങ്കേതിക വിദ്യയുടെയും നവീന ആശയങ്ങളുടെയും സമന്വയമാണ് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റര്‍. കോവിഡ് 19ന്റെ ഭാഗമായി കളക്ടറേറ്റുകളില്‍ പ്രവർത്തിക്കുന്ന ജില്ലാ വാർറൂമിന്റെ വിപുലീകരിച്ച രൂപമാണ്  ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിര്‍. മാലിന്യ മുക്ത-പകർച്ചവ്യാധി മുക്ത കേരളം എന്ന ആശയത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More