LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകനെ കൊന്ന യുവാവിന് മാപ്പുനല്‍കിയ ഉമ്മയ്ക്കായി വീടൊരുക്കി കെഎംസിസി

പാലക്കാട്: മകനെ വിദേശത്തുവച്ച് കൊന്ന ഉത്തരേന്ത്യന്‍ യുവാവിന് മാപ്പുനല്‍കി കാരുണ്യത്തിന്റെ വേറിട്ട മാതൃകയായ ഉമ്മയ്ക്ക് വീടൊരുക്കി കെഎംസിസി. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ ലക്ഷംവീട് കോളനി പാലത്തിങ്കല്‍ ആഷിഫിന്റെ ഉമ്മ ഐഷ ബീവിക്കാണ് കെഎംസിസി വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. ആറര സെന്റ് സ്ഥലമടക്കം 25 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്.

2011-ലാണ് സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ആഷിഫ് കൊല്ലപ്പെടുന്നത്. ആഷിഫിന്റെ സഹപ്രവര്‍ത്തകനായ ഉത്തര്‍പ്രദേശുകാരന്‍ മഹ്‌റം അലി സഫിയുളളയുമായുളള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ അല്‍ഹസ്സ കോടതി മഹ്‌റം അലിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ യുവാവിന്റെ മാനസിക നില ശരിയല്ലാത്തതിനെത്തുടര്‍ന്ന് ശിക്ഷ നീണ്ടുപോവുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹ്‌റം അലിയുടെ കുടുംബത്തിന്റെയും ആഷിഫിന്റെ കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ മനസിലാക്കിയ കെഎംസിസി ഭാരവാഹികള്‍ ഇരു കുടുബങ്ങളെയും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് ആഷിഫിന്റെ കുടുംബം മഹ്‌റം അലിക്ക് മാപ്പുനല്‍കി അതിന്റെ രേഖ കൈമാറി. ഇതോടെ മഹ്റം അലിക്ക് ശിക്ഷാ ഇളവ് ലഭിക്കുകയും ചെയ്തു. ഐഷാ ബീവിക്ക് വീടില്ലെന്ന കാര്യം അതിനിടെയാണ് ഭാരവാഹികള്‍ തിരിച്ചറിഞ്ഞതും ആ ദൗത്യം ഏറ്റെടുത്തതും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More