LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍ ടി പി സി ആര്‍ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് ഏകീകരിച്ച് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്വകാര്യ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കി. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്. എന്നാല്‍ നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ് ഒന്നാം തരംഗ കാലത്ത് ആര്‍ ടി പി സി ആര്‍ ടെസ്റ്റുകൾക്ക് ലാബുകൾ കൊള്ളനിരക്ക് വാങ്ങിക്കുന്നുവെന്ന ആരോപണത്തിലാണ് സർക്കാർ നിരക്ക് കുറച്ചത്. വിഷയത്തിൽ ലാബുടമകൾ നഷ്ടം ഉണ്ടാവുമെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് അന്ന് കോടതി തള്ളുകയാആനുണ്ടായത്. സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ പല നിരക്കിലാണ് തുടക്കത്തില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റിന് നിരക്ക് ഈടാക്കിയിരുന്നത്. 1500,1000, 600 എന്നിങ്ങനെ പല നിരക്കുകളിലാണ് ലാബുകള്‍ ഫീസ്‌ ഈടാകിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിരക്ക് ഏകോപിപ്പിച്ചത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More