കോട്ടയം: സ്കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസ അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. ലൈംഗീകതയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിലനിക്കുന്ന അബദ്ധധാരണകള്‍ ഇല്ലാതാക്കുവാന്‍ അധ്യാപകര്‍ക്കാണ് സാധിക്കുക. കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. പാലാ സെന്‍റ് തോമസ് കോളേജ് ക്യാംപസില്‍ സഹപാഠിയുടെ ക്രൂരതയ്ക്ക് ഇരയായ നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി.
ഇന്നത്തെ സമൂഹത്തില്‍ ലൈഗീക വിദ്യാഭ്യാസം അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗത്തിലൂടെ തെറ്റായ അറിവുകളാണ് കൂടുതലായും കുട്ടികളിലേക്കെത്തുന്നത്. അതുകൊണ്ടാണ് ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ വരെ പ്രണയബന്ധത്തില്‍ അകപ്പെടുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട ബോധവത്കരണം കുട്ടികളില്‍ എത്തിക്കുന്നതിനുവേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ്, പ്രൊജക്ടുകള്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാഭ്യാസമ്പന്നരായ വിദ്യാര്‍ഥികള്‍ എന്തുകൊണ്ടാണ് കൊലപാതകം പോലുള്ള കാര്യങ്ങളിലേക്ക് പോകുന്നതെന്ന് പഠിക്കണമെന്നും സതിദേവി നിര്‍ദ്ദേശിച്ചു. ലൈഗീക വിദ്യാഭ്യാസം നല്‍കുന്നതുവഴി ഇത്തരം പ്രവണതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ നിരീക്ഷിച്ചു. കേസ് അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.