LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്യന്റെ അറസ്റ്റില്‍ ഷാറൂഖിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍

ഡല്‍ഹി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യനെ ലഹരി മരുന്ന് കേസില്‍ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ ഷാറൂഖിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. മകന്‍റെ കേസില്‍ ഷാറൂഖിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. 'ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍' എന്ന അര്‍ത്ഥം വരുന്ന  'Ghoulish Epicaricacy' എന്ന പദം ഉപയോഗിച്ചാണ് ശശീ തരൂരിന്‍റെ ട്വീറ്റ്. 

ലഹരിയോട് ഇതുവരെ ആരാധന തോന്നാത്ത വ്യക്തിയാണ് താന്‍. അതുകൊണ്ട് തന്നെ ഇതുവരെ ഉപയോഗിച്ചിട്ടുമില്ല. ചിലര്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വേട്ടയാടുകയാണ്. പരിഹസിക്കുന്നവര്‍ കുറച്ച് സഹാനുഭൂതിയും ഈ താരത്തോട് കാണിക്കുക. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടരുടെ സ്വഭാവം നല്ലതല്ല. 23 വയസുള്ള ആര്യന്‍റെ മുഖം നിരാശയോടെ താഴെണ്ടതല്ല.- ശശീ തരൂര്‍ ട്വീറ്റ് ചെയ്തു. 

അതേസമയം, മകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ ഷാറൂഖിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആര്യനൊരു കുട്ടിയാണെന്നും കേസ് നടപടികൾ പുരോഗമിക്കുകയാണ്‌. അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണമെന്നും ബോളിവുഡ് നടന്‍ സുനിൽ ഷെട്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. സല്‍മാന്‍ ഖാനും ഷാറൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യനെ നര്‍ക്കോട്ടിക് കന്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്. എന്നാല്‍ ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന്  എന്‍ സി ബി പറഞ്ഞു. ആര്യന്‍റെ സുഹൃത്തായ അർബാസ് മർച്ചന്‍റിൽ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ആര്യനെ കുടുക്കാനാണ് എന്‍ സി ബി ശ്രമിക്കുന്നതെന്ന് ആര്യൻ ഖാന്‍റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ കോടതിയില്‍ വാദിച്ചു. 


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More