LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഭയില്‍ ഹാജരാകാത്ത പി വി അന്‍വര്‍ രാജിവെക്കണം; ജനം തെരഞ്ഞെടുത്തത് ബിസിനസ് നടത്താനല്ല- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്ഥിരമായി നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത  പി വി അന്‍വര്‍ എം എല്‍ എ  രാജിവെക്കണമെന്ന് പ്രതിപക്ഷം. എല്‍ഡിഎഫ് സര്‍ക്കാര്‍ പി വി അന്‍വറിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബിസിനസ്സ് നടത്താനല്ല ജനങ്ങള്‍ തെരഞ്ഞെടുത്തത്. സഭയില്‍ ഹാജരാകാത്തതിന് സഭാ ചട്ടങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'പി പി അന്‍വറിന് ജനപ്രതിനിധിയായി ഇരിക്കാനാവില്ലെങ്കില്‍ അത് പറയണം. സഭയിലെ അസാന്നിധ്യം റൂള്‍ ഓഫ് പ്രൊസീജ്യര്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.  സഭയില്‍ ഹാജരാകാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെങ്കില്‍ മനസിലാക്കാം'- വി ഡി സതീശന്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി വി അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തില്‍ ഒരു ദിവസം പോലും പങ്കെടുത്തിട്ടില്ല. അവധി അപേക്ഷപോലും നല്‍കാതെയാണ് പി വി അന്‍വര്‍ വിട്ടുനില്‍ക്കുന്നത് എന്നാണ് സെക്രട്ടേറിയേറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ പി വി അന്‍വറിന്റെ വിദേശയാത്രയും വലിയ വിവാദമായിരുന്നു. അന്ന് ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തും. ജീവിതപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ആഫ്രിക്കയിലെത്തിയത് എന്ന് പി പി അന്‍വര്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More