LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കീം എന്‍ട്രെന്‍സ്: ഫയിസ് ഹാഷിം,തേജസ് ജോസഫ്, ഫാരിസ് അബ്ദുൾ നാസര്‍ എന്നിവര്‍ക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്ങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലെ പ്രവേശനഫലം പ്രഖ്യാപിച്ചു. എൻജിനിയറിങ്ങിൽ ഫയിസ് ഹാഷിം  ഒന്നാം റാങ്ക് നേടി. ആർക്കിടെക്ചർ (ബിആർക്ക്) വിഭാഗത്തില്‍ തേജസ് ജോസഫും ഫാർമസി വിഭാഗത്തില്‍ ഫാരിസ് അബ്ദുൾ നാസറും ഒന്നാം റാങ്ക് നേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രകാശനം ചെയ്തത്. എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ 73,977 വിദ്യാർത്ഥികളിൽ 51,031 പേർ യോഗ്യത നേടുകയും 47,629 പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതിൽ 24,143 പെൺകുട്ടികളും 23,486 ആൺകുട്ടികളുമാണ്.

എൻജിനിയറിങ്ങ്

എൻജിനിയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ ഫയിസ് ഹാഷിം തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സ്വദേശിയാണ്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം. ആർ. എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി. എസ്. സി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ അമ്മു ബി. മികച്ച റാങ്ക് നേടി, റാങ്ക് 180. എസ്. ടി വിഭാഗത്തിൽ എറണാകുളം പള്ളുരുത്തി ജോനാഥൻ എസ്. ഡാനിയലിനാണ് മികച്ച റാങ്ക്, റാങ്ക്: 1577. ഫാർമസിയിൽ തൃശൂർ അമലനഗർ വിലങ്ങൻ കല്ലായിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലായിൽ ഒന്നാം റാങ്ക് നേടി. കണ്ണൂർ പരിയാരം ഗാലക്‌സിയിൽ തേജസ്വിനി വിനോദ് രണ്ടാം റാങ്കും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസിൽ അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആർക്കിടെക്ചറിൽ കണ്ണൂർ കൊട്ടിയൂർ പൂപ്പാടിയിൽ തേജസ് ജോസഫ് ഒന്നാം റാങ്കും കൊഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡിൽ അമ്രീൻ രണ്ടാം റാങ്കും തൃശൂർ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി.

എൻജിനിയറിങിൽ എച്ച്. എസ്. ഇ (കേരള) വിഭാഗത്തിൽ പരീക്ഷ എഴുതിയ 32180 പേരിൽ 2112 വിദ്യാർത്ഥികൾ ആദ്യ 5000 റാങ്കിൽ ഉൾപ്പെടുന്നു. സി.ബി.എസ്.ഇ വിഭാഗത്തിലെ 13841 വിദ്യാർത്ഥികളിൽ 2602 പേർ ആദ്യ 5000 റാങ്കിൽ ഇടം നേടി. ഐ.സി.എസ്.ഇയിലെ 1144 പേർ പരീക്ഷ എഴുതിയതിൽ 242 പേരാണ് ആദ്യ 5000 റാങ്കിലെത്തിയത്. ആദ്യ 100 റാങ്കുകളിൽ കൂടുതൽ പേരുള്ളത് എറണാകുളം ജില്ലയിലാണ്, 21. തിരുവനന്തപുരത്ത് 17 പേരും കോഴിക്കോട് 11 പേരുമുണ്ട്. ആദ്യ 100 റാങ്കിൽ 22 പെൺകുട്ടികളും 78 ആൺകുട്ടികളുമുണ്ട്.

ഫാർമസി

ഫാർമസിയിൽ 60,889 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 48,556 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഇതിൽ 35,325 പെൺകുട്ടികളും 13,231 ആൺകുട്ടികളുമുണ്ട്. ആദ്യ100 റാങ്കിൽ 45 പെൺകുട്ടികളും 55 ആൺകുട്ടികളുമുണ്ട്. ആർക്കിടെക്ചറിൽ 2,816 വിദ്യാർത്ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 1803 പെൺകുട്ടികളും 1013 ആൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 69 പെൺകുട്ടികളും 29 ആൺകുട്ടികളുമുണ്ട്. റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More