LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനിയും ബിജെപിക്കാണ് വോട്ടെങ്കില്‍ ജനത്തിന് അവരര്‍ഹിക്കുന്ന സര്‍ക്കാറിനെയാണ് ലഭിയ്ക്കുക: മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര. നാലു കർഷകർ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു വാക്കു പോലും മൊഴിഞ്ഞിട്ടില്ല. ഇനിയും ബിജെപിയെയാണ് വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതെങ്കിൽ ഈ രാജ്യം അർഹിക്കുന്ന സർക്കാരിനെ തന്നെയാണ് ജനങ്ങള്‍ക്ക് ലാഭിക്കുകയെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം. 

കര്‍ഷകരെ ദേശ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുന്ന ബിജെപി മന്ത്രിമാര്‍ക്കെതിരെയും മഹുവ വിമര്‍ശിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്ന് മഹുവ ചോദിച്ചു. ലഖിംപൂരിലെ കര്‍ഷക കൊലയ്ക്ക് പിന്നിലെ പ്രധാന പ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ടെങ്കിലും ഇയാളെ ഉതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ഇന്ന് പത്തു മണിക്ക് ഹാജരാകണമെന്ന് ആശിഷ് മിശ്രയോട് യുപി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖിംപൂര്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് വിശദീകരിക്കണമെന്ന് യുപി സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ യുപി പോലീസ് തീരുമാനിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അജയ് മിശ്രയുടെ വാഹനങ്ങളാണ് അരുംകൊലക്ക് ഉപയോഗിച്ചതെന്നും, കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിയുതിര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നിട്ടും പ്രധാന പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് കൂട്ടാക്കാതെ നിന്നതോടെയാണ് കര്‍ഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ, യുപി പോലീസ് ഇന്ന് എന്തു വാദമാകും കോടതിയില്‍ ഉന്നയിക്കുക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More