LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാക്കുപിഴ മനുഷ്യസഹജമാണ്, ബിജെപിക്ക് നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലുളള വൈരാഗ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചുപറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിശദീകരണവുമായി രംഗത്ത്. നാക്കുപിഴ മനുഷ്യസഹജമാണെന്നും അതിനെ പരിഹസിച്ച് പ്രചരണം നടത്തുന്നതില്‍  മുന്നില്‍ ബിജെപിയാണ്. അവര്‍ക്ക് നേമത്ത് അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യമാണ് എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

'എല്ലാ മനുഷ്യനും മനുഷ്യസഹജമായ ഒരു ബുദ്ധിമുട്ട് സംഭവിക്കും. നാക്കുപിഴവൊക്കെ ലോകത്ത് എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലൊരു പിഴവാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ആ സംഭവത്തെ ആക്ഷേപിച്ചും പല രീതിയില്‍ ചിത്രീകരിച്ചും ബിജെപിക്കാരും ചില കോണ്‍ഗ്രസുകാരും പ്രചരണം നടത്തുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മസംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ അത് കിട്ടിക്കോട്ടെ, ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിച്ചതിന്റെ വാശിയും വൈരാഗ്യവുമാണ് ബിജെപിക്ക്. അതിനാലാണ് അവര്‍ ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നത്' വി ശിവന്‍കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്നലെ സ്‌കൂളുകള്‍ തുറക്കുന്നതിനുളള മാര്‍ഗ്ഗരേഖ വിശദീകരിക്കുന്നതിനിടെയാണ് മന്ത്രിക്ക് അബദ്ധം പറ്റിയത്. ' ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു... അല്ല 23 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു' എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ അറിവില്ലായ്മയെന്നും തിരുവഞ്ചൂരിന്റെയും ഇപി ജയരാജന്റെയും പിന്‍ഗാമിയാണ് ശിവന്‍കുട്ടി തുടങ്ങിയ ട്രോളുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More