LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

ഡല്‍ഹി: അതിര്‍ത്തിയില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി എം.എം നരവണെ. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തുടരുന്നിടത്തോളം പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടക്കാനിരിക്കെയാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പതിമൂന്നാമത്തെ തവണയാണ് ഇതേവിഷയത്തില്‍ ഇന്തോ ചൈന കമാൻഡർ തല ചർച്ച നടക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും ഇരുരാജ്യങ്ങളുടെയും സേന പിന്മാറ്റമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട.

കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍  വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട്  നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ മുഖാമുഖം നിലയുറപ്പിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതാദ്യമായല്ല നിയന്ത്രണ രേഖ കടക്കാന്‍ ചൈനീസ് സൈനീകര്‍ ശ്രമിക്കുന്നത്. 2016-ല്‍ ഇരുനൂറിലധികം ചൈനീസ് സൈനികര്‍ യാങ്സീ വരെ എത്തുകയും, പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങി പോവുകയുമായിരുന്നു. 


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More