LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ക്കുവേണ്ടിയുള്ള ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാണോയെന്ന് ആത്മപരിശോധന നടത്തണം -ശിവസേന

മുംബൈ: ലഖിംപൂരിലെ കര്‍ഷകക്കൊലയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ നടത്തുന്ന ബന്ദിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാണോയെന്ന് ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബന്ദിനുള്ള ആഹ്വാനം നൂറ് ശതമാനം വിജയകരമാണെന്നും ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജനങ്ങള്‍ അവരുടെ രോഷം പ്രകടിപ്പിച്ചെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശ് ലംഖിപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍ സി പിയും, കോണ്‍ഗ്രസും ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊവിഡ്‌ മൂലം ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ജനപ്രതിനിധികള്‍ക്ക് സമരത്തിനു ആഹ്വാനം ചെയ്യുവാന്‍ സാധിക്കുകയെന്ന് ബിജെപി എംഎൽഎ ആശിഷ് ശെലാർ ചോദിച്ചിരുന്നു. ശിവസേന എപ്പോഴും വികസനത്തിനെതിരാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതിന് മറുപടിയായാണ് സഞ്ജയ്‌ റാവത്തിന്‍റെ പ്രസ്താവന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആവശ്യസേവനങ്ങള്‍ ഒഴികെയുള്ള ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകും. കടകള്‍ പൂര്‍ണമായും അടച്ചിട്ടാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരെ പിന്തുണക്കാനും ഒരു ദിവസം ജോലിയുള്‍പ്പെടെ നിര്‍ത്തിവെച്ച് സഹകരിക്കാനും എല്ലാവരും തയറാകണമെന്ന് ബന്ദിനെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.. കര്‍ഷക കൊലപാതകത്തില്‍ മകന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര സ്ഥാനം രാജിവെക്കണമെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More